ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണ പരിധി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ ഇന്ന് മുതല്‍ രാജ്യത്തെ വിമാനയാത്രയ്ക്ക് ചെലവേറും.
കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് നിരക്കില്‍ വന്‍വര്‍ധനയുണ്ടായപ്പോഴാണ് കേന്ദ്രം പരിധിവെച്ചത്. നിയന്ത്രണം നീക്കുന്നതോടെ വിമാനക്കമ്പനികള്‍ക്ക് യാത്രാതിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാകും. ഇതോടെ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് ഉറപ്പായി.
യാത്രക്കാരെ ചൂഷണംചെയ്യുന്ന രീതിയിലുള്ള നിരക്ക് വര്‍ധനയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിരക്കുകളുടെ സ്ഥിതി അപ്പപ്പോള്‍ നിരീക്ഷിക്കും.






