സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയ്‌യുടെ തഞ്ചാവൂരിലെ റാലിക്കിടെ ഉണ്ടായ അപകടം; പരിക്കേറ്റ 19കാരൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയയുടെ റാലിക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പി. വിഘ്‌നേഷ് (19) എന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. മാർച്ച് 4-നാണ് അപകടം നടന്നത്. വിജയ് തഞ്ചാവൂരിലെ ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. ആരാധകർ ഇരുചക്രവാഹനങ്ങളിൽ വിജയിയുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് വിഘ്‌നേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

തിരുച്ചിയിൽ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. വിജയിയുടെ റാലികളുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരൂരിൽ നടന്ന ഒരു റാലിയിൽ 41 പേരുടെ മരണവും, കഴിഞ്ഞ മാസം സേലത്തിൽ നടന്ന മറ്റൊരു റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചതും ശ്രദ്ധേയമാണ്. സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വീണ്ടും ചർച്ച ഉയർന്നിരിക്കുകയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.