ചെന്നൈ: ഐപിഎല്ലില്‍ മഞ്ഞക്കുപ്പായത്തിലെ സഞ്ജുവിന്റെ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ടീമില്‍ സഞ്ജുവിന്റെ റോള്‍ എന്താകുമെന്ന് സംബന്ധിച്ചും ചര്‍ച്ചകള്‍ പലതും നടക്കുന്നുണ്ട്. ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച താരം വിക്കറ്റ് കീപ്പറാകുമോ എന്നതാണ് പ്രധാന ചോദ്യം. എം എസ് ധോണിയുള്ള ടീമില്‍ ഗ്ലൗസ് ആരുടെ കയ്യിലാകും എന്നത് കണ്ട് തന്നെ അറിയണം.
ഇതിനിടയില്‍ മുന്‍ ചെന്നൈ താരം കൂടിയായ രവിചന്ദ്രന്‍ അശ്വിന്റെ എക്‌സ് പോസ്റ്റ് കൂടെ ചര്‍ച്ചയാകുന്നുണ്ട്. ഫീല്‍ഡിങ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ മേല്‍നോട്ടത്തില്‍ ബൗണ്ടറിയില്‍ ക്യാച്ചിങ് പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ചിത്രങ്ങളാണ് അശ്വിന്‍ പങ്കുവച്ചത്. അതും ബൗണ്ടറി ലൈനില്‍ ഹൈബോളുകള്‍. അതിനര്‍ത്ഥം സ്റ്റംപിന് പുറകില്‍ ധോണി തന്നെയാകും എന്നാണ് ചര്‍ച്ചകള്‍. ഐപിഎലില്‍ എം.എസ്.ധോണി, ഇംപാക്ട് പ്ലെയറായി കളിക്കാന്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ സഞ്ജു വിക്കറ്റ് കീപ്പറാകാന്‍ സാധ്യതയുള്ളൂ.






