ബൊഗോട്ട: കൊളംബിയയിൽ സൈനിക യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ 66 പേർ മരിച്ചു. 114 സൈനികരും 11 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വ്യോമസേന അറിയിച്ചു. അമേരിക്കൻ നിർമ്മിതമായ സി 130 ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പുരേട്ടോ ലെഗൂയ്സാമോയ സമീപത്ത്, പെറു അതിർത്തിയോട് ചേർന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്. ടേക്ക് ഓഫ് സമയത്താണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടകാരണം ഇതുവരെ വ്യക്തമല്ല.
അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതോടെ ദുരന്തത്തിന്റെ തീവ്രത വർദ്ധിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കൊളംബിയൻ വ്യോമസേനയുടെ അടുത്തകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് സംഭവം വിലയിരുത്തുന്നത്.






