സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി.ഡി. സതീശനെ വെട്ടി കെ.സുധാകരൻ;മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും തർക്കങ്ങളും പരസ്യമാകുന്നു. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിക്കുമെന്ന് സുധാകരൻ തുറന്നടിച്ചു. ഇതോടെ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.


​സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ തനിക്ക് മത്സരിക്കണമെന്ന് സുധാകരൻ വാശിപിടിച്ചത് നേതൃത്വത്തെ ഏറെ വിയർപ്പിച്ചിരുന്നു. ഒടുവിൽ മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ തയ്യാറായെങ്കിലും, തന്നെ വെട്ടിയത് പാർട്ടിക്ക് അകത്തുള്ള ഒരാളാണെന്ന് സുധാകരൻ ആരോപിച്ചിരുന്നു. പരാതി നൽകിയ ആളെ തനിക്ക് അറിയാമെന്നും എന്നാൽ ഇപ്പോൾ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ ഈ നീക്കം വി.ഡി. സതീശനോടുള്ള കടുത്ത വിയോജിപ്പിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


​നേതാക്കന്മാർ തമ്മിലുള്ള ഈ പോര് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണികൾ. സീറ്റിനായുള്ള തർക്കങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഈ പരസ്യ പ്രതികരണം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഗ്രൂപ്പ് വൈര്യം മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെ സുധാകരൻ പൊട്ടിച്ച ഈ ‘ബോംബ്’ വരും ദിവസങ്ങളിൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കാം.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.