ബെംഗളൂരു: പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ ഉടമ തൂങ്ങിയ മരിച്ചു. ഹുക്കേരി സ്വദേശി രാമു ഹല്ലൂരി ആണ് മരിച്ചത്. ബെളഗാവി ജില്ലയിലെ ഹുക്കേരി ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘ഹനുമാന്റെ’ ഹോട്ടൽ രാമുവിന്റെ ഉടമസ്ഥതയിലായിരുന്നു.
ഹോട്ടലിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് രാമുവിനെ കണ്ടെത്തിയത്. വാണിജ്യ പാചകവാതക സിലിൻഡറുകളുടെ കുറവാണ് ഹോട്ടലിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന് കാരണമായത്. ഇതോടെ ഹോട്ടൽ വാടകയും വായ്പയുടെ അടവുകളും പൂർണ്ണമായി ചുമത്താനാകാതെ രാമു കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.






