Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയായി. ഒരു പവൻ സ്വർണം 1,07,720 രൂപയ്ക്ക് ലഭ്യമാകും. ഇന്നലെ വൈകിട്ട് പവന് 1,08,200 രൂപയായിരുന്നു. ഇത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളാണ്.

ഇന്ന് പണിക്കൂലിയും ജിഎസ്‌ടിയും ഹാൾമാർക്കിംഗ് ചാർജും ഉൾപ്പെടുത്തി ഒരു പവൻ സ്വർണം വാങ്ങാൻ 1,16,000 രൂപ നൽകേണ്ടിവരും. 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വില 11,065 രൂപയും പവന് 88,520 രൂപയും, 14 കാരറ്റ് ഗ്രാമിന് 8,620 രൂപയും പവന് 68,960 രൂപയും, ഒമ്പത് കാരറ്റ് ഗ്രാമിന് 5,560 രൂപയും പവന് 44,480 രൂപയും ആണ്.

കേരളത്തിൽ വെള്ളിവിലയിൽ വലിയ മാറ്റമില്ല; ഗ്രാമിന് 250 രൂപ, പത്ത് ഗ്രാമിന് 2,500 രൂപ നിലനിർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് സ്വർണവിലയിലെ അപ്രതീക്ഷിത മാറ്റങ്ങൾക്ക് പ്രധാന കാരണം. ഈ മാസം 23-ന് സ്വർണവില 99,480 രൂപയിൽ എത്തിയതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ വീണ്ടും വർദ്ധനവ് സംഭവിച്ചു. രൂപയുടെ മൂല്യം ഇടിയുകയും ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്യുന്നതാണ് സ്വർണവിലയിൽ വ്യത്യാസം കാണിക്കുന്നതിന് കാരണം.

Tags :

Recent News

Advertisement