Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പികെ ശശിക്ക് അപരനായി ശശി പികെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ നേടുന്ന ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ ശശിക്കെതിരെ അപര സ്ഥാനാർഥിയുടെ പ്രവേശനം ചര്‍ച്ചയാകുന്നു. ശശി പി.കെ എന്ന പേരിലുള്ള മറ്റൊരാൾ മത്സരരംഗത്തിറങ്ങിയത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന വിലയിരുത്തലുണ്ട്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പി.കെ ശശിക്ക് ഇത് വെല്ലുവിളിയാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് അപര സ്ഥാനാർഥികൾ പിന്മാറുമോ എന്നതായിരുന്നു പ്രധാന ആകാംക്ഷ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മത്സരത്തിൽ അവർ തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്.

മണ്ണാർക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിൻ ഷംസുദ്ദീന് രണ്ട് അപരന്മാരുണ്ട് . ഷംസുദ്ദീൻ എടത്തനാട്ടുകര, ഷംസുദ്ദീൻ കർക്കിടാംകുന്ന്. എൽഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കറിന് അബൂബക്കർ കൊറ്റൻകോടൻ എന്ന അപരനും രംഗത്തുണ്ട്.

പട്ടാമ്പിയിൽ മുഹമ്മദ്‌ മുഹ്‌സിനെതിരെ മുഹമ്മദ് മുഹ്സിൻ പി.കെ എന്ന പേരിലുള്ള അപര സ്ഥാനാർഥിയും, ടി.പി. ഷാജിക്കെതിരെ ഷാജിമോൻ എന്ന അപരനും മത്സരത്തിലുണ്ട്. അതേസമയം, തൃത്താല, കോങ്ങാട്, ഷൊർണൂർ മണ്ഡലങ്ങളിൽ നിലവിൽ അപര സ്ഥാനാർഥികൾ ഇല്ലെന്നാണ് വിവരം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement