Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്ലാസ് മുറിയിൽ പ്രൊഫസറിന്റെ പ്രണയാഭ്യർത്ഥന; ചെരുപ്പൂരി തല്ലി വിദ്യാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: മെഡിക്കൽ കോളേജിലെ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ പ്രൊഫസർക്ക് വിദ്യാർഥികളിൽ നിന്ന് മർദ്ദനമേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ക്ലാസ് നടക്കുന്നതിനിടെ മൈക്കിലൂടെ തന്റെ ബാച്ചിലെ വിദ്യാർഥിനിയോട് പ്രണയം അറിയിക്കാനുണ്ടെന്ന് പ്രൊഫസർ പറഞ്ഞതോടെയാണ് സംഭവം ആരംഭിച്ചത്. വിദ്യാർഥിനിയുടെ പേര് പറഞ്ഞതോടെ അവൾ ശക്തമായി എതിർക്കുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.

തർക്കത്തിനിടെ വിദ്യാർഥിനി തന്നെ മുമ്പ് ‘ഐ ലവ് യു’ പറഞ്ഞിരുന്നുവെന്ന് പ്രൊഫസർ ആരോപിച്ചെങ്കിലും ഇത് വിദ്യാർഥിനി നിഷേധിച്ചു. പിന്നീട് പ്രൊഫസർ ക്ലാസിൽ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ തനിക്ക് താൽപര്യമില്ലെന്ന് വിദ്യാർഥിനി വ്യക്തമാക്കി. തുടർന്ന് കോളേജ് പരിസരത്ത് വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് പ്രൊഫസറെ തടഞ്ഞുനിർത്തി മർദ്ദിച്ചു. ചെരുപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags :

Recent News

Advertisement