Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സെമിത്തേരിയിൽ ലഹരി ഉപയോഗം, റീൽസ് ചിത്രീകരണം; യുവാക്കൾക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ആലപ്പുഴയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തരാകാൻ യുവാക്കളുടെ സാഹസികത. ഇൻസ്റ്റഗ്രാമിൽ റീൽസ് വൈറലായതോടെ നാട്ടിൽ നിൽക്കാൻ കഴിയാതെ യുവാക്കൾ നാടുവിട്ടു. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 2.30ഓടെയായിരുന്നു സംഭവം. നഗരപരിസരത്തെ ഒരു പള്ളിയുടെ സെമിത്തേരിയിലാണ് നാല് യുവാക്കൾ എത്തിയത്. അവർ മതിൽ ചാടിക്കടന്ന് അകത്ത് കയറി കല്ലറകളുടെ മുകളിൽ ഇരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി പങ്കുവച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സെമിത്തേരിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. തുടർന്ന് പള്ളിയധികൃതർ പോലീസിൽ പരാതി നൽകി. സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതായി കണക്കാക്കി നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ വീഡിയോ വൈറലായതോടെ നാട്ടുകാർ യുവാക്കളെ തിരിച്ചറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ അവർ പ്രദേശം വിട്ട് ഒളിവിൽ പോയതായിയാണ് വിവരം.

Tags :

Recent News

Advertisement
WhiteswanTV Footer