Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശേരി ചുരത്തിലെ കൊക്കയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെയുള്ള കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ടും ഒമ്പതും വളവുകൾക്കിടയിൽ ഏകദേശം 12 മീറ്റർ താഴ്‌ചയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെടുത്തു. പ്രാഥമിക വിവരങ്ങൾ പ്രകാരം, അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സൂചന. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer