Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി ഡോളർ നോട്ടുകളിൽ ട്രംപിന്റെ കൈയൊപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: ചരിത്രത്തിൽ ആദ്യം ഇതുവരെ ധനകാര്യ സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകൾ മാത്രമാണ് കറൻസികളിൽ ഉണ്ടായിരുന്നത്. പ്രസിഡന്റിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്.

രാജ്യത്തിന്റെ ചരിത്ര നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ശക്തമായ മാർഗമാണിതെന്ന് ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത് അർഹവും യുക്തിസഹവുമാണെന്ന് ട്രഷറർ ബ്രാൻഡൻ ബീച്ചും അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വർണ നാണയത്തിന് ഫെഡറൽ കലാ കമ്മീഷൻ മുമ്പ് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കറൻസിയിൽ ഒപ്പ് ഉൾപ്പെടുത്താനുള്ള തീരുമാനം വന്നത്.

അമേരിക്കയിലെ സാംസ്കാരിക അടയാളങ്ങളിൽ സ്വന്തം സാന്നിധ്യം ഉറപ്പിക്കാൻ ട്രംപ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിനുമുമ്പ് സമാധാന ഇൻസ്റ്റിറ്റ്യൂട്ട്, കെന്നഡി കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ പേര് മാറ്റം ഉൾപ്പെടെയുള്ള നടപടികളും ഉണ്ടായിട്ടുണ്ട്.

അമേരിക്കൻ കറൻസികൾ അച്ചടിക്കുന്ന ചുമതല എൻഗ്രേവിംഗ് ആൻഡ് പ്രിന്റിങ് ബ്യൂറോയ്ക്കാണ്.

Tags :

Recent News

Advertisement
WhiteswanTV Footer