Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപിയെ തോൽപിക്കാൻ എൽഡിഎഫിനെ സാധിക്കൂ: എം വി​ ​ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബിജെപിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു മാത്രമേ സാധിക്കൂവെന്നും യുഡിഎഫ് വികസന വിരുദ്ധ നിലപാടുകളോടെ നുണപ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ് പിന്തുണയോടെ ജയിച്ചുവെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആർഎസ്എസുമായി ചേർന്ന് നിന്നത് കോൺഗ്രസ് ആണെന്നും, അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജനതാ പാർട്ടി രൂപീകരണത്തിലൂടെയാണ് മത്സരങ്ങൾ നടന്നതെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നുണപ്രചാരണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അടിയന്തരാവസ്ഥക്കെതിരെ രാജ്യത്താകമാനം ഇടതുപക്ഷം എടുത്ത നിലപാട് വർഗീയ ശക്തികൾക്കും അധികാരവാദ പ്രവണതകൾക്കും എതിരെയായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും, അതേ കോൺഗ്രസ് ഇപ്പോൾ വ്യത്യസ്ത നിലപാട് കൈക്കൊള്ളുന്നതായും അദ്ദേഹം ആരോപിച്ചു.

ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ ബി ഗോപാലകൃഷ്ണൻ നടത്തിയ വർഗീയ പരാമർശത്തെയും ഗോവിന്ദൻ ശക്തമായി വിമർശിച്ചു. ഹിന്ദു സ്ഥാനാർഥി മാത്രമേ മണ്ഡലത്തെ പ്രതിനിധീകരിക്കാവൂ എന്ന നിലപാട് തുറന്ന വർഗീയതയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് ബിജെപി വർഗീയത ഉയർത്തുമ്പോൾ മറുവശത്ത് മതം തന്നെയാണ് പ്രശ്നമെന്ന നിലപാട് യുഡിഎഫ് നേതാക്കളും സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മതനിരപേക്ഷ ജനത ഇത്തരം നിലപാടുകൾക്കെതിരെ ഒന്നിച്ച് നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കായംകുളത്തെ ഇടതുപക്ഷ സ്ഥാനാർഥിയായ യു. പ്രതിഭയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് നടത്തിയ പരാമർശം അവരുടെ പഴയ സാമന്തരീതിയിലുള്ള ചിന്താഗതിയുടെ തെളിവാണെന്നും, ഇത്തരം സമീപനം ജനാധിപത്യ ശക്തികൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement
WhiteswanTV Footer