Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേരള കോൺഗ്രസ് (എം) വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. സിൽക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു.

പേരാമ്പ്ര അല്ലെങ്കിൽ കുറ്റ്യാടി മണ്ഡലം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ അസന്തോഷം പ്രകടിപ്പിച്ചാണ് രാജി. സിപിഎം നേതൃത്വം വഞ്ചിച്ചുവെന്നും ഇനി യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുമെന്നും മുഹമ്മദ് ഇക്ബാൽ പറഞ്ഞു. സമീപകാലത്ത് ഉണ്ടായ അവഗണനയും മാനസിക സമ്മർദ്ദവുമാണ് രാജിയ്ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

2021-ൽ കുറ്റ്യാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് സീറ്റ് സിപിഎം ഏറ്റെടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ തവണ സീറ്റ് നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും പറഞ്ഞു. ഇനി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുമെന്നും, സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്നും മുഹമ്മദ് ഇക്ബാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer