Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭർത്താവ് ബെൽറ്റ് ഉപയോഗിച്ച് മർദിച്ചതായി പരാതി; വനിതാ പൊലീസ് കോൺസ്റ്റബിളിനെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിന്ധുദുർഗ്: ഭർത്താവ് ബെൽറ്റ് ഉപയോഗിച്ച് മർദിച്ചതായി പരാതി ഉയർന്നതിന് പിന്നാലെ വനിതാ പൊലീസ് കോൺസ്റ്റബിളിനെ കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് സംഭവം. കങ്കാവ്‌ലി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ സ്മിത മാനെയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവും പൊലീസ് കോൺസ്റ്റബിളുമായ സചിൻ മാനെയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്മിതയെ ഭർത്താവ് ബെൽറ്റ് ഉപയോഗിച്ച് മർദിച്ചതായും ബാത്ത്റൂമിൽ തെന്നിവീണതായും മകൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്മിതയുടെ സഹോദരി പൊലീസിൽ പരാതി നൽകി. സ്മിതയെ ഭർത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്നും സ്വഭാവത്തെ ചോദ്യം ചെയ്തിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതേത്തുടർന്ന് സ്മിത ജീവനൊടുക്കിയതാകാമെന്നും അല്ലെങ്കിൽ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം.

ഒക്ടോബർ എട്ടിനാണ് സ്മിതയെ കാണാതായത്. തുടർന്ന് സചിൻ പൊലീസിൽ പരാതി നൽകുകയും വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കൾ വീടിന്റെ വിവിധ ഭാഗങ്ങളിൽ നീളമുള്ള മുടി ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് മകൻ, പിതാവ് മാതാവിന്റെ മുടി മുറിച്ചതായും ബെൽറ്റ് ഉപയോഗിച്ച് മർദിച്ചതായും ബാത്ത്റൂമിൽ തെന്നിവീണതായും വെളിപ്പെടുത്തിയത്.

പൊലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. മർദിക്കാൻ ഉപയോഗിച്ചതായി സംശയിക്കുന്ന ബെൽറ്റ്, സ്മിതയുടെ മൊബൈൽ ഫോൺ, തറയിൽനിന്ന് ലഭിച്ച മുടി എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

ബിഡ്‌വാഡി–ഹംബർനെ വനമേഖലയിൽനിന്നാണ് സ്മിതയുടെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോലാപ്പൂരിലെ സി.പി.ആർ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix