ഹനാലെയ്: യുഎസിലെ ഹവായിയിലെ കൗയി ദ്വീപിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ കൗയിയിലെ കലാലൗ ബീച്ചിലാണ് അപകടം നടന്നത്.
ഒരു പൈലറ്റും നാലു യാത്രക്കാരുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടമുണ്ടായ സ്ഥലത്ത് നിന്നുള്ള മരിച്ചവരെ തിരിച്ചറിഞ്ഞതായും, പരിക്കേറ്റ രണ്ടുപേരെ വിൽകോക്സ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയതായും പൊലീസ് വ്യക്തമാക്കി.
എയർബോൺ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാ പാലി തീരത്തുള്ള ബീച്ചുകൾ ടൂറിസത്തിനും ഹെലികോപ്റ്റർ ഗതാഗതത്തിനും പ്രധാന കേന്ദ്രങ്ങളാണ്.




