Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൗണ്ടറികളിലൂടെ മാത്രം സെഞ്ചുറി; ഐപിഎല്ലിൽ അപൂർവ നേട്ടം നേടിയ മൂന്ന് ഇന്ത്യൻ താരങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടി20 ക്രിക്കറ്റിൽ ബൗണ്ടറികളിലൂടെ മാത്രം സെഞ്ചുറി നേടുക എന്നത് അസാധാരണ പ്രകടനമാണ്. ഐപിഎൽ ചരിത്രത്തിൽ ഈ അപൂർവ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ്.

ആദ്യം ഈ നേട്ടത്തിലെത്തിയത് റിഷഭ് പന്ത്. 2018ൽ ഡൽഹി ക്യാപിറ്റൽസിനായി സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 63 പന്തിൽ 128 റൺസ് നേടിയപ്പോൾ, അതിൽ 102 റൺസും ബൗണ്ടറികളിലൂടെയായിരുന്നു. 15 ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ഈ ഇന്നിംഗ്സ്.

ശേഷം രാജസ്ഥാൻ റോയൽസിനായി യശസ്വി ജയ്സ്വാൾ മുംബൈ ഇന്ത്യൻസിനെതിരെ 62 പന്തിൽ 124 റൺസ് നേടി. ഇതിൽ 112 റൺസും ബൗണ്ടറികളിലൂടെയായിരുന്നു. 10 സിംഗിളും ഒരു ഡബിളും മാത്രമാണ് ബൗണ്ടറിയ്ക്ക് പുറത്തായി നേടിയ റൺസ്.

ഏറ്റവും ഒടുവിൽ ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത് അഭിഷേക് ശർമ്മയാണ്. പഞ്ചാബ് കിങ്സിനെതിരെ 55 പന്തിൽ 141 റൺസ് നേടിയപ്പോൾ, 14 ഫോറുകളും 10 സിക്സുകളും ഉൾപ്പെടെ 116 റൺസും ബൗണ്ടറികളിലൂടെയായിരുന്നു.

വെടിക്കെട്ട് ബാറ്റിംഗിലൂടെ മത്സരം തിരിച്ച് എഴുതുന്ന കഴിവുള്ള താരങ്ങൾക്കേ ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കൂ.

Tags :

Recent News

Advertisement
WhiteswanTV Footer