Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവുശിക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ച് കോടതി. തായന്നൂർ പാനയാർകുന്നിലെ എ. കെ. ജോണിയെയാണ് ഹോസ്ദുര്‍ഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

2024 ജൂലൈ 21ന് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ജോണിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. കോടതിയിൽ തെളിവുകൾ പരിഗണിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.

Tags :

Recent News

Advertisement
WhiteswanTV Footer