പാലക്കാട്: കേരളത്തില്‍ ടീം എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. പാലക്കാടിനെ വ്യവസായിക നഗരമാക്കുമെന്നും മോദി പറഞ്ഞു.
കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും. ഇന്ന് കേരളം അഞ്ച് ലക്ഷം കോടി രൂപ കടംകയറിയ നിലയിലാണ്. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി? ഇതിന് ഒറ്റ ഉത്തരമേയുള്ളൂ, എല്‍ഡിഎഫുകാരുടെ കീശയില്‍ പോയി. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നും മോദി പറഞ്ഞു.




