തിരുവനന്തപുരം: നേമത്ത് തങ്ങളുടെ പിന്തുണ ഇടതു സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്കാണെന്ന് എസ്ഡിപിഐ. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാതിരുന്നത് സ്വാഗതാര്‍ഹമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. സിപിഎം-എസ്ഡിപിഐ ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണം കത്തിനില്‍ക്കെയാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റി പരാമര്‍ശവും.
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഇടതുപക്ഷം എല്ലാവര്‍ഗീയ ശക്തികളെയും ഒരുപോലെ എതിര്‍ക്കുന്നവരാണ്. എസ്ഡിപിഐ പിന്തുണയെക്കുറിച്ച് അവരോട് പോയി ചോദിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.



