Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കന്നിവോട്ടർമാർക്ക് മധുരസ്വാഗതം; ബൂത്തുകളിൽ ഹൽവ വിതരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കന്നിവോട്ടർമാരെ ആകർഷിക്കാൻ പോളിംഗ് ബൂത്തുകളിൽ മധുരവുമായി പ്രത്യേക പദ്ധതി. യുവവോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ‘വോട്ട് സ്വീറ്റൻഡ് കേരള’ എന്ന പേരിൽ പുതിയ കാമ്പയിൻ ആരംഭിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിൽ വോട്ട് ചെയ്യുന്ന ആദ്യത്തെ കന്നിവോട്ടർമാർക്ക് പ്രത്യേകമായി തയ്യാറാക്കിയ ഹൽവ പാക്കറ്റുകൾ വിതരണം ചെയ്യും. യുവാക്കളെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ ആകർഷിക്കുകയാണ് ലക്ഷ്യം.

ഓരോ ജില്ലയിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തിരഞ്ഞെടുത്ത ബൂത്തുകളിലാണ് വിതരണം നടക്കുക. ഓരോ ഓഫീസിലും 200 ഹൽവ പാക്കറ്റുകൾ വീതം ഒരുക്കിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരോ വോളന്റിയർമാരോ തിരിച്ചറിയൽ രേഖ പരിശോധിച്ച് കന്നിവോട്ടർ ആണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹൽവ നൽകുക.

വോട്ടിംഗ് പ്രക്രിയയ്ക്ക് തടസ്സമില്ലാത്ത രീതിയിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി അധിക വോളന്റിയർമാരെയും നിയോഗിക്കും. പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കാൻ വിതരണത്തിന്റെ ദൃശ്യങ്ങൾ രേഖപ്പെടുത്താനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer