Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെന്നൈക്ക് ആശ്വാസം; രക്ഷകനാവാന്‍ ധോണി വരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഐപിഎല്ലിൽ തുടർ തോല്‍വികള്‍ക്കിടയിൽ ചെന്നൈയ്ക്ക് ആശ്വാസമായി ധോണി ടീമിലേക്ക് തിരിച്ചെത്തുന്നു. പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന എം.എസ്. ധോണിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട താരം ഡെവാൾഡ് ബ്രെവിസും പൂർണ്ണ കായികക്ഷമതയിലേക്ക് തിരിച്ചെത്തുകയാണെന്ന് റിപ്പോർട്ടുകൾ. തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ ധോണി നിർണായകമായ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും.

ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ ധോണി നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദും ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് ഇന്നലെ സൂചന നൽകിയിരുന്നു. ധോണിക്ക് പുറമെ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്‍റെ മടങ്ങിവരവും ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് കരുത്താകും. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ.

Tags :

Recent News

Advertisement
WhiteswanTV Footer