കാറുകളുടെ വില കൂട്ടാനൊരുങ്ങി മഹീന്ദ്രയും. എസ്യുവി, കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് എന്നിവയുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്. നിലവിലെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് ശരാശരി 1.6 ശതമാനം വില വര്‍ധനയുണ്ടാകും. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉല്‍പാദന ചെലവിലുണ്ടായ വര്‍ധനയാണ് വില കൂട്ടാന്‍ കാരണമായി കമ്പനി അറിയിക്കുന്നത്.
13 മോഡലുകളില്‍ 12 എണ്ണത്തിനും വില കൂടും. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV 7XO മോഡലിനെ താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ എസ്യുവിയുടെ ആദ്യ 40,000 ബുക്കിങ്ങുകള്‍ക്ക് പഴയ വില തന്നെ തുടരുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.
ബൊലേറോ പിക്കപ്പ്, ജീറ്റോ, സുപ്രോ തുടങ്ങിയ കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും വില കൂടുമെന്ന് ചില റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവുകള്‍ നേരിടുന്നതിനായി ടാറ്റ മോട്ടോഴ്സ് ഉള്‍പ്പെടെ മറ്റ് പ്രമുഖ നിര്‍മാതാക്കളും നേരത്തെ വില വര്‍ധിപ്പിച്ചിരുന്നു.


