ഗുവാഹത്തി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 11 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 25 റണ്‍സ് വീതം നേടിയ നമന്‍ ധിര്‍, ഷെഫാനെ റുതര്‍ഫോര്‍ഡ് എന്നിവര്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. തിലക് വര്‍മയാണ് രണ്ടക്കം കണ്ട മറ്റൊരു താരം.




