Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്യോങ് യാങ്: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സൂചന. ബുധനാഴ്ച ജപ്പാൻ ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ “ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ഉടൻ നൽകും” എന്ന് അറിയിച്ചു.

മിസൈൽ വിക്ഷേപണത്തെ തുടർന്ന് ജപ്പാൻ സർക്കാർ പൗരന്മാരുടെ സുരക്ഷയ്ക്കായി നിർദേശങ്ങളും പുറപ്പെടുവിച്ചു. വിവരങ്ങൾ വേഗത്തിൽ ശേഖരിച്ച് വിശകലനം ചെയ്ത് പൊതുജനങ്ങൾക്ക് കൃത്യമായി അറിയിക്കുക, വിമാനങ്ങൾ, കപ്പലുകൾ തുടങ്ങിയവയുടെ സുരക്ഷ ഉറപ്പാക്കുക, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

ഉത്തരകൊറിയ ഇത്തരത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നത് ഇതാദ്യമായല്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer