കോട്ടയം: വീടിന് പുറത്ത് കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം നടന്നത്. കോട്ടയം സി.എം.എസ്. കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ് സെയ്ഫ്. മാതാവ്: റെയ്ഹാനത്ത്.
പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കം ചെയ്യും.




