Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പത്തനംതിട്ടയിൽ പോളിങ് ശതമാനം 70.77; ഈ നേട്ടം ആർക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരങ്ങൾ നടക്കുന്ന ജില്ലയാണ് പത്തനംതിട്ട. റാന്നി, കോന്നി, ആറന്മുള, തിരുവല്ല, അടൂർ എന്നി മണ്ഡലങ്ങൾ ചേർന്നതാണ് പത്തനംതിട്ട നിയോജക മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തിനേക്കാൾ വർധനവ് ഈ തവണ രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതുപക്ഷത്തിനോടൊപ്പം നിന്നു. വോട്ടിങ് ശതമാനം ഉയർന്നത് ആർക്ക് അനുകൂലമാകും എന്ന ചിന്തയിലാണ് മുന്നണി സ്ഥാനാർഥികൾ.

സാധാരണ ഇടത്തോട്ടും വലത്തോട്ടും ചായ്‌വുള്ള ജില്ലയിൽ ഇത്തവണ സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് അടൂർ മണ്ഡലത്തിലാണ് 73.51 ശതമാനം. ഏറ്റവും കുറവ് റാന്നിയിലും 68.99 ശതമാനം. കഴിഞ്ഞ അഞ്ചു വർഷമായി റാന്നി ഭരിക്കുന്നത് ഇടതുപക്ഷമാണ്. മണ്ഡലത്തിന് പുറത്തുനിന്ന് സ്ഥാനാർത്ഥികളെ നിർത്തിയതാണ് മണ്ഡലത്തിലെ പോളിംഗ് ശതമാനം കുറഞ്ഞതെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. പത്തനംതിട്ടയിലെ ഇടതുപക്ഷത്തിന്റെ കോട്ടയാണ് കോന്നി മണ്ഡലം. ജെനിഷ് കുമാർ മത്സരിക്കുമ്പോൾ ഭൂരിപക്ഷം എത്രയുണ്ടെന്നുള്ളത് നോക്കിയാൽ മതി എന്നാണ് കോന്നിയിലെ വോട്ടർമാരുടെ ഉറപ്പ്.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലമാണ് ആറന്മുള. ആരോഗ്യ മന്ത്രിക്കെതിരായി ഉയർന്ന വന്ന ആരോപണങ്ങൾ ഇത്തവണ തുണക്കുമെന്ന പ്രതീക്ഷയിലാണ് മറ്റ് മുന്നണികൾ. യുഡിഫ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയും ബിജെപി സ്ഥാനാത്ഥിയായി കുമ്മനം രാജശേഖരനുമാണ് മത്സരിക്കുന്നത്. യുഡിഫ് സ്ഥാനാർത്ഥിക്കായി ആശയകുഴപ്പങ്ങൾ ഉണ്ടായെങ്കിലും അവസാനഘട്ടമാണ് അബിൻ വർക്കിയെ സ്ഥാനാർത്ഥിയായി യുഡിഫ് തീരുമാനിച്ചത്. അതിനു മുൻപേ തന്നെ മാറ്റ് മുന്നണികൾ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ആരോപണങ്ങൾക്ക് എല്ലാം മറുപടിയായി വെണ്ണ ജോർജ് ജയിക്കുമെന്നാണ് വിലയിരുത്തൽ. ബിജെപി സ്ഥാനാർത്ഥി കുമ്മനം അബിൻ വർക്കിയേക്കാൾ കൂടുതൽ വോട്ടുകൾ നേടുമെന്നും കണക്കുകൂട്ടലുണ്ട്.

തിരുവല്ല അന്നും ഇന്നും ഇപ്പോഴും മാത്യു ടി തോമസിനൊപ്പമേ നിന്നിട്ടുള്ളു. മറ്റാർക്കും അവിടെയൊരു കോളിളക്കവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും,ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികൾ കട്ടയ്ക്ക് മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ കഴിഞ്ഞത്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടർമാരിൽ 6,93,604 പേർ വോട്ട് ചെയ്തു. മെയ് നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമാണ് പത്തനംതിട്ട. ശാസ്താവും സന്നിധാനവും ഇരിക്കുന്ന നിയമസഭാ മണ്ഡലത്തിൽ സ്വർണക്കൊള്ള വലിയ ചർച്ചാവിഷയമാക്കിയിരുന്നു മറ്റ് മുന്നണികൾ. സ്വർണകൊള്ളയിൽ ജനങ്ങളുടെ വിധി എന്താണെന്ന് മെയ് നാലിന് പത്തനംതിട്ട നിയോജകമണ്ഡലത്തിലെ ഫലം നിശ്ചയിക്കും.

Tags :

Recent News

Advertisement
WhiteswanTV Footer