കാസർഗോഡ്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്ന് കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിമേനി തുറവിൽ വെച്ച് അപകടം ഉണ്ടായത്.
കാറിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അകത്തുണ്ടായിരുന്ന നൗഫൽ ഉൾപ്പെടെ മൂന്നു പേർ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.
അഗ്നിബാധയെത്തുടർന്ന് കാർ ഭാഗികമായി കത്തിനശിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിച്ചു.




