Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയത്തുതന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, വേനൽ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനൊപ്പം സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യമാണെന്നും റിപ്പോർട്ടുണ്ട്. ഇന്ന് മുതൽ 14-ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെ എത്താനിടയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും, പത്തനംതിട്ടയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ചൂടും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെ മറ്റ് പ്രദേശങ്ങളിൽ അസ്വസ്ഥമായ കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Recent News

Advertisement
WhiteswanTV Footer