തൃശൂർ: മാടക്കത്തറയിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. നാല് സെൻറ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രദേശവാസിയായ ജിന്റോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ നിഖിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.






