Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പതിനായിരത്തിലധികം ഉദ്യോഗസ്ഥർ വോട്ട് ചെയ്തില്ല; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനായില്ലെന്ന ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ നൽകിയ കണക്കുകൾ പ്രകാരം 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരിൽ 1,35,068 പേർ മാത്രമാണ് വോട്ടുചെയ്തത്. ഏകദേശം 7.49 ശതമാനം പേർക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നും, ഇത് അന്തിമ കണക്കല്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

ഫെസിലിറ്റേഷൻ സെന്ററുകളിലൂടെയാണ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത്. എന്നാൽ പലരും ദിവസങ്ങളായി എത്തിയിട്ടും ബാലറ്റ് ലഭിച്ചില്ലെന്നായിരുന്നു പ്രധാന പരാതി. തുടർന്ന് വിതരണകേന്ദ്രങ്ങളിൽ വോട്ടുചെയ്യാൻ അവസരം ഉണ്ടാകുമെന്ന് കമ്മിഷൻ അറിയിച്ചു. ചില കേന്ദ്രങ്ങളിൽ ആവശ്യത്തിന് ബാലറ്റ് എത്തിയില്ലെന്നും, ഇതിലൂടെ പലർക്കും വോട്ടുനിഷേധം സംഭവിച്ചതായും ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു. ചില വരണാധികാരികളുടെ വീഴ്ചയും ഉണ്ടായതായി വിമർശനമുണ്ട്.

അതേസമയം, അർഹരായ എല്ലാവർക്കും വോട്ടുചെയ്യാനുള്ള സൗകര്യം നൽകിയിട്ടുണ്ടെന്നും, എല്ലാ നടപടികളും നിയമപ്രകാരമാണ് നടത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ വ്യക്തമാക്കി. എല്ലാ ഉദ്യോഗസ്ഥരും തപാൽവോട്ടിന് അപേക്ഷിച്ചോയെന്നതും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ടുനിഷേധത്തിനെതിരെ എൻജിഒ യൂണിയൻ നൽകിയ ഹർജി കോടതി അവധിയായതിനാൽ മേയ് 18-ന് ശേഷമേ പരിഗണിക്കൂ. അതുവരെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ സർക്കാർ അധികാരമേൽക്കാൻ സാധ്യതയുണ്ട്.

Recent News

Advertisement
WhiteswanTV Footer