Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വേനൽ മഴയിൽ കൊച്ചിയിൽ വ്യാപക നാശനഷ്ടം; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കഴിഞ്ഞ ദിവസം പെയ്ത കനത്ത വേനൽമഴ ചൂടിന് ആശ്വാസമായെങ്കിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ കുളിക്കാനിറങ്ങിയ രണ്ട് 17 വയസ്സുകാരായ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു കാണാതായി. കാറ്ററിങ് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങിയ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അശ്വിന്റെ മൃതദേഹം അപകടസ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ക്രിസിനായുള്ള തിരച്ചിൽ ഫയർഫോഴ്‌സും സ്‌കൂബ ടീമും ചേർന്ന് തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടു. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ കൃഷിനാശം ഉണ്ടായി. റബർ, കൊക്കോ, ജാതി തുടങ്ങിയ കൃഷികളും പച്ചക്കറി വിളകളും നശിച്ചു. മൂവാറ്റുപുഴയിൽ മാത്രം ലക്ഷങ്ങൾ വിലമതിക്കുന്ന നാശനഷ്ടമുണ്ടായതായി പ്രാദേശിക ജനപ്രതിനിധികൾ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ റവന്യൂ വകുപ്പ് പരിശോധന നടത്തും.

കാറ്റിലും മഴയിലും പെട്ട് പല സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു. ആലുവ എടക്കാട്ടിൽ ക്ഷേത്രമുറ്റത്തെ ഏകദേശം 200 വർഷം പഴക്കമുള്ള ആൽമരം കെട്ടിടത്തിനും കാറിനും മുകളിലേക്ക് വീണു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix