Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യ–സൗദി സാംസ്കാരിക സഹകരണത്തിന് ശൂറ കൗൺസിൽ അംഗീകാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സാംസ്കാരിക സഹകരണ ധാരണാപത്രത്തിന് അംഗീകാരം ലഭിച്ചു. റിയാദിൽ ചേർന്ന ശൂറ കൗൺസിലിന്റെ 26-ാമത് സാധാരണ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. കൗൺസിൽ ഉപാധ്യക്ഷൻ ഡോ. മിഷാൽ ബിൻ ഫഹദ് അൽ സുലാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഇരുരാജ്യങ്ങളുടെയും സാംസ്കാരിക മന്ത്രാലയങ്ങൾ ചേർന്ന് തയ്യാറാക്കിയ സഹകരണ പദ്ധതികൾക്ക് ഔദ്യോഗിക അംഗീകാരം നൽകി.

ധാരണാപത്രം പ്രാബല്യത്തിൽ വരുന്നതോടെ കല, സാഹിത്യം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വ്യാപകമാകും. ഇരു രാജ്യങ്ങളിലെയും കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും സംയുക്ത വേദികൾ ഒരുക്കുന്നതിനും, പ്രദർശനങ്ങൾ ഉൾപ്പെടെയുള്ള വിനിമയ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഇത് സഹായകരമാകും.

ചരിത്രപരമായ ബന്ധമുള്ള സൗദിയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക വിനിമയം കൂടുതൽ ഊർജിതമാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സാംസ്കാരിക രംഗത്ത് നടക്കുന്ന മാറ്റങ്ങൾക്ക് ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തി പകരുമെന്ന് വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിനൊപ്പം, വരുംതലമുറകൾക്ക് പരസ്പര സംസ്കാരങ്ങളെ അടുത്തറിയാനും ആദരിക്കാനും ഈ ധാരണാപത്രം സഹായകരമാകും.

Recent News

Advertisement
WhiteswanTV Footer