കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ബി.എസ്.സി നഴ്സിങ് ഒന്നാം വർഷ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ വിഷ്ണു തീർത്ഥയെ (20) ആണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. ആർപ്പുക്കരയിലുള്ള ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു വിഷ്ണു. ഇന്നലെ പകൽ സമയം വീട്ടിലുണ്ടായിരുന്ന ഇദ്ദേഹത്തെ ഉച്ചയ്ക്ക് ശേഷമാണ് കാണാതാകുന്നത്. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിഷ്ണു താമസിക്കുന്ന വീടിന്റെ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ പിതാവായ അഖിലേഷ് കുമാറിനെയോ 9446813890 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.




