കണ്ണൂർ: കണ്ണൂരിൽ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം കീച്ചേരി പാലോട്ടുകാവ് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് പോലീസ്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് കരി മരുന്ന് പ്രയോഗം നടത്തിയത്. 10 പേർക്കെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തിയിക്കുന്നത്. അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തു, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ല എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.




