ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ആരംഭിച്ചിരുന്നു. ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നുള്ളത് തീരുമാനിക്കാൻ കഴിയാതെ വലയുകയാണ് കോൺഗ്രസ്. വി ഡി സതീശനായും ചെന്നിത്തലക്കയും കെ സി വേണുഗോപാലിനായും അണികൾ തമ്മിൽ നേരിട്ട് ചർച്ചകൾ ഇല്ലെങ്കിലും ചേരിതിരിഞ്ഞുള്ള അഭിപ്രായങ്ങൾ പലതാണ്. പലരും അവരവരുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു ഇതിനോടകം വെട്ടിലായിട്ടുണ്ട്.
എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് പറഞ്ഞിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താല്‍പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് പരാതിയിൽ കൃത്യമായ മറുപടി നൽകാത്ത കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും കെ സി വേണുഗോപാല്‍ ആശങ്ക പ്രകടിപ്പിച്ചു.




