കോഴിക്കോട്: താമരശ്ശേരിയിൽ 19കാരിയായ ബിരുദ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി അജ്ഞാതൻ ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി. കാരാടി പാൽ സൊസൈറ്റിക്ക് സമീപമുള്ള നേത്രാവതി എന്ന വാടകവീട്ടിലാണ് സംഭവം.
വൈകിട്ട് 6.30ഓടെ വീടിന്റെ പിറകുവശത്തെ വാതിലിലൂടെ അകത്തെത്തിയ അജ്ഞാതൻ, മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച് യുവതിയെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മാതാവും ഇളയ മകളും മാത്രമാണ് ഉണ്ടായിരുന്നത്.
ആക്രമണത്തെതിരെ യുവതി ശക്തമായി പ്രതിരോധിച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിവരം ലഭിച്ച താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.




