ബെംഗളൂരു: ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ആരാധകർ കണ്ടത് കിംഗ് കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനമായിരുന്നു. 44 പന്തില്‍ 81 റൺസാണ് കോഹ്‌ലി നേടിയത്. നാലു സിക്‌സുകളും എട്ട് ഫോറുകളുമാണ് ബാറ്റിൽ നിന്നും ബൗണ്ടറിയിലേക്ക് പറന്നത്. ഇതോടെ ഐപിഎലില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരം എന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലായി. ഐപിഎല്ലിലെ 266 ഇന്നിങ്‌സുകളില്‍ നിന്ന് 800 ഫോറുകളാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബി അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചത്. ഏറ്റവും കൂടുതൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പും കോഹ്ലിയുടെ പേരിലായി.




