കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേർക്ക് ദാരുണാദ്യം. കമ്പം സ്വദേശികളായ സൂര്യ, ദീന ദയാലൻ എന്നിവരാണ് മരിച്ചത്. തേനി ജില്ലയിലെ കമ്പം കാട്ടുപള്ളിവാസലിൽ പ്രവർത്തിക്കുന്ന പടക്ക നിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെയായിരുന്നു പടക്കനിര്‍മ്മാണശാല തുറന്നത്. ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വിഷവാതകമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




