തൃശൂര്‍: തൃശ്ശൂര്‍ പൂരം പ്രമാണിച്ച് കൊല്ലം – തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. പൂരത്തിന് എത്തുന്ന കനത്ത ജനത്തിരക്കും പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി പൂര ദിനമായ ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഇതിന് ഒരുക്കുന്നത്.
കെല്ലത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള മെമു (06187) നാളെ രാവിലെ 08.20ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശ്ശൂരിലെത്തും. കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ തുടങ്ങി 27 സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പൂരം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി അന്ന് രാത്രി 9.30ന് തൃശ്ശൂരില്‍ നിന്ന് കൊല്ലം മെമു (06188) പുറപ്പെടും. പ്രധാന സ്റ്റേഷനുകള്‍ കടന്ന് ഏപ്രില്‍ 27 തിങ്കളാഴ്ച പുലര്‍ച്ചെ 02.30ന് ട്രെയിന്‍ കൊല്ലം ജംഗ്ഷനില്‍ എത്തും.




