Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതിയ ത്രില്ലറുമായി വീണ്ടും എം പത്മകുമാർ; ‘ഉയിർ’ ഫസ്റ്റ് ലുക്ക് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രശസ്ത സംവിധായകൻ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ഉയിർ’ സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം എന്നിവയ്ക്ക് ശേഷം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണിത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് റോഷൻ മാത്യുവാണ്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലത്ത് ജോലി ചെയ്യുന്ന സബ് ഇൻസ്‌പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിഖിൽ കെ. മേനോനും, ഷാജി മാറാടും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

ബൈജു സന്തോഷ്, വിനീത് തട്ടിൽ, ദിവ്യ എം നായർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും അതിഥി വേഷങ്ങളിൽ അഭിനയിക്കുന്നു. കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

‘പൊറിഞ്ചു മറിയം ജോസ്’, ‘ഗരുഡൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കെ എസ് ചിത്ര ചിത്രത്തിനായി മൂന്ന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാള സിനിമാസ്വാദകർക്ക് പുതിയൊരു ക്രൈം ത്രില്ലർ അനുഭവമായി ‘ഉയിർ’ എത്തുമെന്നാണ് പ്രതീക്ഷ.

Recent News

Advertisement
WhiteswanTV Footer