Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇക്കുറി തൃശ്ശൂർ പൂരം ആഘോഷിക്കാനില്ല: ബി. ​ഗോപാലകൃഷ്ണൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഇക്കുറി തൃശ്ശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണൻ. പൂരത്തിന് മുന്നിൽ തെക്കെ നടവാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായ തിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ ആഘോഷിക്കാൻ തനിക്കാവില്ലെന്നും ​ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ബി. ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപത്തില്‍

നമ്മുടെ തൃശ്ശൂർ പൂരം.. ഇക്കുറി ഞാൻ ഉണ്ടാകില്ല. എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപിൽ തെക്കെ നട വാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായതിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല ആഘോഷിക്കാൻ : എന്റെ ഹൃദയത്തിൻ നീറുന്ന അഗ്നിയുടെ താപത്തിനും മുകളിലാണ് എന്റെ വൈകാരികബോധം. അശാസ്ത്രീയമായി നടത്തിയ തിരച്ചിൽ നിർത്തി പോലീസ് മടങ്ങുമ്പോൾ ഞാൻ പാടത്തിന്റെ വിദൂരതയിലേക്ക് നോക്കി ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് കാംക്ഷിച്ചു.

നേരം ഇരുളുമ്പോഴും അവിടം വിട്ടു പോകാൻ എനിക്ക് കഴിഞ്ഞില്ല എതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു. നിശബ്ദതഭേദിച്ച് എന്റെ ചെവികളിൽ അത് മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് കേൾക്കാനൊ ആസ്വാദിക്കാനൊ എനിക്കാവില്ല. മാംസക്കഷണങ്ങൾ ഉറമ്പ് കടിയേറ്റ് പിടയുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു ഇക്കുറി എനിക്ക് പൂരമില്ല വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങൾക്കൊപ്പം ഞാൻ ഊദിനം പങ്കിടുന്നു ആത്മ തൊമ്പരത്തോടെ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix