ഭോപ്പാല്‍: രാജ്യത്തെ പ്രമുഖ നിയമ സര്‍വകലാശാലകള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവരുടെ ഏക ലക്ഷ്യം അതിവേഗം കോടീശ്വരന്മാരാകുക എന്നതാണെന്ന് കുറ്റപ്പെടുത്തി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ധര്‍മ്മാധികാരി. സ്വന്തം സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ വേരുകളില്‍ നിന്ന് ഇവര്‍ അകന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ ചിന്താപരമായ സ്ഥിരതയും പക്വതയും കൊണ്ടുവരുന്നതിനായി ജൈനമതം, ബുദ്ധമതം, മനുസ്മൃതി, അര്‍ത്ഥശാസ്ത്രം തുടങ്ങിയവയുടെ തത്വങ്ങള്‍ നിയമ സിലബസില്‍ ഉള്‍പ്പെടുത്തണം. ഇതെല്ലാം ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ കടമകളെക്കുറിച്ചും കര്‍മ്മത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു.




