കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള സിഎസ്സി ഇ –ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് (CSC SPV), രാജ്യത്തെ വിവിധ ജില്ലകളിൽ പുതുതായി ആരംഭിക്കുന്ന ആധാർ സേവാ കേന്ദ്രങ്ങളിലേക്ക് (ASK) അപേക്ഷ ക്ഷണിച്ചു. ആധാർ സൂപ്പർവൈസർ, ആധാർ ഓപ്പറേറ്റർ തസ്തികകളിലായി ആകെ 236 ഒഴിവുകളാണുള്ളത്.
കേരളത്തിൽ 11 ജില്ലകളിൽ ഒഴിവുകളുണ്ട്. തൃശൂർ (3), ഇടുക്കി (2), കണ്ണൂർ (2), കാസർകോട് (2), തിരുവനന്തപുരം (2), വയനാട് (2), ആലപ്പുഴ (1), കൊല്ലം (1), കോഴിക്കോട് (1), പാലക്കാട് (1), പത്തനംതിട്ട (1) എന്നിങ്ങനെയാണ് അവസരം.
യോഗ്യത: പ്ലസ് ടു വിജയിച്ചവർക്കോ അല്ലെങ്കിൽ പത്താം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഐടിഐ/മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്കോ അപേക്ഷിക്കാം. അപേക്ഷകർ യുഐഡിഎഐ (UIDAI) നൽകുന്ന ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. യോഗ്യതയും സർട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷം ഇന്റർവ്യൂ വഴിയായിരിക്കും തെരഞ്ഞെടുപ്പ്. തുടക്കത്തിൽ ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും. പ്രകടനം വിലയിരുത്തി പിന്നീട് കാലാവധി നീട്ടി നൽകും. നിലവിൽ സിഎസ്സി വിഎൽഇ (VLE) ആയി പ്രവർത്തിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. പ്രത്യേക അപേക്ഷാ ഫീസില്ല. സിഎസ്സിയുടെ ഔദ്യോഗിക പോർട്ടലായ csc.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 20.




