കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് മാറ്റി.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. ചാടിപ്പോയ പ്രതികളിൽ ഒരാളെ ഇനിയും കണ്ടെത്തിയില്ല.റസലിനൊപ്പം കടന്ന് കളഞ്ഞ സൂരജിനെ പൊലീസ് പിടികൂടിയിരുന്നു. റസലിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.




