കാസർകോട്: കുമ്പള സീതാംഗോളിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാപ്പാലി പൊന്നം പാടലടുക്കം സ്വദേശി സഫായത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സംഭവമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സമീപവാസികൾ കുമ്പള പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വ്യക്തിപരമായ വൈരാഗ്യമോ മറ്റ് തർക്കങ്ങളോ കാരണമാകാമെന്ന സംശയത്തിലാണ് പൊലീസ്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതായും അധികൃതർ അറിയിച്ചു.




