കാസർകോട്: കാസർകോട് അഡൂരിലെ ഒരു വീട്ടിൽ മേശവലിപ്പിനുള്ളിൽ ‘സ്വർണ്ണ മോതിരം’ കുടുങ്ങിയ നിലയിൽ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലാണ് സംഭവം നടന്നത്.
മേശവലിപ്പ് തുറന്നപ്പോൾ കുട്ടികൾ ചേരയെ കണ്ടെങ്കിലും അവർക്ക് കടിയേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞു. മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് റെസ്ക്യൂ ടീം സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് ചേരയുടെ ശരീരത്തിൽ കുടുങ്ങിയ മോതിരം നീക്കം ചെയ്തു.




