Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രിയാവാം, തോറ്റതിന് തുല്യമായ വിജയമേ പിണറായിക്കുണ്ടാവൂ: അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: രാഹുൽ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രിയാകാമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. ഹൈക്കമാൻഡ് തീരുമാനിച്ചാൽ അതിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയം പോലും തോൽവിക്ക് തുല്യമാകുമെന്നും വോട്ടു ഭൂരിപക്ഷം വളരെ കുറയുമെന്നും അൻവർ പറഞ്ഞു. പിണറായിസവും “മരുമോനിസവും” തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുഹമ്മദ് റിയാസിനെതിരെ വെല്ലുവിളിയുമായി കോഴിക്കോട് പ്രസ്‌ ക്ലബിൽ ബെറ്റ് വെക്കാൻ ക്ഷണിച്ചിരുന്നുവെന്നും അൻവർ പറഞ്ഞു. താൻ തോറ്റാൽ മൊട്ടയടിക്കാമെന്നും, റിയാസ് തോറ്റാൽ അദ്ദേഹം മൊട്ടയടിക്കണമെന്നും കരാർ ഒപ്പിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതല റിയാസിനായിരുന്നുവെങ്കിലും, സ്ഥാനാർഥികളെ ശക്തമായി മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അൻവർ വിമർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix