Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

4625 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി 2 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻ തോതിൽ സൂക്ഷിച്ചിരുന്ന രണ്ടു പേരെ പൊലീസ് പിടികൂടി. പട്ടർനടക്കാവ് നമ്പ്യായാകുന്നിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നിയൂർ തലപ്പാറ സ്വദേശി സുലൈമാൻ (42), എടയൂർ തിണ്ടലം സ്വദേശി മുഹമ്മദ് ഹനീഫ (42) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നമ്പ്യായാകുന്നിലെ ഒരു ആക്രിക്കടയിൽ പൊലീസ് പരിശോധന നടത്തി.

പരിശോധനയിൽ 98 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 74,625 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇവ കടകളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്താനായി സൂക്ഷിച്ചതാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി. കൽപകഞ്ചേരി സി.ഐ സി.കെ രാജേഷ്, എസ്.ഐ സി.കെ രാഘവൻ, എ.എസ്.ഐമാരായ ഒ ദീപക്, സി.ടി ശ്രീരാമചന്ദ്രൻ, സി.പി.ഒ എസ് പ്രവീൺ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Recent News

Advertisement
WhiteswanTV Footer