Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാളിലെ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലൊടിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നഗരത്തിലെ ഒരു മാളിൽ കുട്ടികൾക്കായി ഓടിക്കുന്ന ടോയ് ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. പായിപ്ര സ്വദേശിനിയായ സൈനബ ബഷീറിനാണ് അപകടത്തിൽ കാലൊടിഞ്ഞത്. ഞായറാഴ്ച വൈകിട്ട് ഗ്രാൻഡ് സെൻട്രൽ മാളിലായിരുന്നു സംഭവം. കുടുംബസമേതം മാളിൽ എത്തിയ സൈനബ ടോയ് ബസിന്റെ പിന്നിൽ നിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുതുതായി കൊണ്ടുവന്ന ടോയ് ബസ് നിയന്ത്രിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണം വിട്ട ബസ് സൈനബയെ ഇടിച്ചുവീഴ്ത്തി. തുടർന്ന് ബസ് ഇവരുടെ കാലിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ഉടൻ തന്നെ സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മാളുകളിൽ പ്രവർത്തിക്കുന്ന ടോയ് ബസുകൾക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer